ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും വികസന പദ്ധതികൾ തകർക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാർ നയത്തിനെതിരെ ജനുവരി 15 ന് കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാർച്ച് നടത്താൻ രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ ജില്ലാ നേതൃയോഗം തീരുമാനിച്ചു. സമിതി സംസ്ഥാന ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, എം.മുരളി, സമിതി ജില്ലാ ചെയർമാൻ ജോൺ തോമസ് ,സമിതി ജില്ലാ കൺവീനർ യു. മുഹമ്മദ്, ആനാട് ജയൻ, ഇല്ലിക്കൽ കുഞ്ഞുമോൻ, കെ.ഷിബുരാജൻ, ജി. സഞ്ജീവ് ഭട്ട്, എം.കെ.സുധീർ, എൻ.രാജഗോപാൽ, കെ.ഗോപൻ, എച്ച്. നിയാസ്, ബിജു കൊല്ലശേരി തുടങ്ങിയവർ പ്രസംഗിച്ചു.