ആലപ്പുഴ: നഗരത്തിലെ കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള വഴിച്ചേരിയിലെ കേരള വാട്ടർ‌ അതോറിറ്രി ഓഫീസിൽ ഇന്നലെ വിജിലൻസ് പരിശോധന നടത്തി. നെഹ്രുട്രോഫി വാർഡിൽ ജൂലായ്മാസത്തിൽ നടത്തിയ കണക്ഷൻ മേളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിജിലൻസ് സംഘം പരിശോധന നടത്തിയത്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കുടിവെള്ള കണക്ഷനുകൾ നൽകാനാണ് മേള സംഘടിപ്പിച്ചത്.200 ലധികം പേരുടെ അപേക്ഷകൾ കിട്ടിയതായി രേഖപ്പെടുത്തിയെങ്കിലും ഇതിനനുസരണമായി കണക്ഷൻ നൽകിയിട്ടില്ലെന്നതായിരുന്നു ആക്ഷേപം.