ചേർത്തല:ദേശീയ പൗരത്വ നിയമത്തിനെതിരെ 13ന് കൊച്ചിയിൽ നടക്കുന്ന തൃശൂർ,എറണാകുളം,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന യു.ഡി.എഫ് മദ്ധ്യമേഖല റാലിയെക്കുറി​ച്ച് ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം ചെയർമാൻമാർ,കൺവീനർമാർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ,ഘടക കക്ഷികളുടെ നിയോജക മണ്ഡലം പ്രസിഡന്റുമാർ,സെക്രട്ടറിമാർ എന്നിവരുടെയും യോഗം 2ന് വൈകിട്ട് 3ന് ഡി.സി.സി ഓഫീസിൽ ചേരും.ജില്ലാ ചെയർമാൻ എം.മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് കൺവീനർ വി.ടി.ജോസഫ് അറിയിച്ചു.