ഹരിപ്പാട്: മുതുകുളം ഗുരുകുലം കലാസാംസ്കാരിക വിദ്യാകേന്ദ്രം 23ാമത് വാർഷികം 11ന് ഗുരുകുലം അങ്കണത്തിലെ ആർട്ടിസ്റ്റ് കെ.കെ കേശവപിള്ള നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് വിദ്യാർത്ഥി പ്രതിനിധി അഭിഷേക് പതാക ഉയർത്തും. 9.45ന് കലാമത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 3ന് ഇന്ത്യൻ ജനാധിപത്യവും മതേതര സങ്കല്പവും എന്ന വിഷയത്തിൽ സാംസ്കാരിക സായാഹ്നം നടക്കും. പ്രൊഫ.എം.എൻ കാരിശേരി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. തുടർന്ന് സംവാദം. പ്രൊഫ.എം.എൻ കാരിശേരി, എം.വി അനന്തൻ എന്നിവരെ മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ ആദരിക്കും. പാഠ്യപ്രവർത്തനങ്ങൾക്കുള്ള സമ്മാനദാനം ഡി.അംബുദാക്ഷി ടീച്ചറും എം.രാമചന്ദ്രക്കുറുപ്പും നിർവഹിക്കും. പുനർജ്ജനി സഹായനിധിവിതരണം എസ്.ഷീജ നിർവ്വഹിക്കും. സാജൻ.ടി.അലക്സ്, വി.സത്യപ്രിയ എന്നിവർ സംസാരിക്കും. ജി.കൃഷ്ണകുമാർ സ്വാഗതവും കെ.എസ് ശ്രീലത നന്ദിയും പറയും. വൈകിട്ട് 6.30ന് കുട്ടികളുടെ കലാവിരുന്ന്. രാത്രി 7.30ന് കാസർഗോഡ് കാലിച്ചാനടുക്കം ദ്രാവിഡകലാസമിതിയുടെ എരുതുകളി, മുളം ചെണ്ട, മങ്ങലംകളി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജി.പ്രസന്നൻ, സെക്രട്ടറി ജി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എസ്.അർക്കരാജ്, ജോ.സെക്രട്ടറി എൻ.രഘുപതി എന്നിവർ പങ്കെടുത്തു.