ഹരിപ്പാട്: ജനുവരി 8ന്‌ നടത്തുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി എഫ്.എസ്.ഇ.ടി. ഒ. യുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. സജിത്ത് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ഏരിയ പ്രസിഡന്റ്‌ ഡോ.ഷൈജു അദ്ധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എസ്. ഗോപകുമാർ, പി.പി. അനിൽകുമാർ, എഫ്.എസ്.ഇ.റ്റി. ഒ നേതാക്കളായയ ജി.ബാബു, എ.എസ്.മനോജ്‌, ആർ.സുശീലാദേവി, ബിനു.ബി.കളത്തിൽ, ടെസ്സി എബ്രഹാം എന്നിവർ പങ്കെടുത്തു. എഫ്.എസ്.ഇ.ടി. ഒ താലൂക്ക് സെക്രട്ടറി ടി.കെ.മധുപാലൻ സ്വാഗതവും കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി വി.സാബു നന്ദിയും പറഞ്ഞു.