ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഹരിത മിത്ര അവാർഡ് ജേതാവ് ശുഭകേശന് സ്വീകരണം നൽകി. പി.പി.സ്വാതന്ത്റ്യം സ്മാരക കർഷക അവാർഡു ലഭിച്ച പി.കെ.ശശിയേയും ആദരിച്ചു.ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ,ബ്ലോക്ക് പഞ്ചായത്തംഗം ടി.രാജീവ് എന്നിവർ ഉപഹാരങ്ങൾ നൽകി.ഭരണ സമിതിയംഗങ്ങളായ ടി.ആർ.ജഗദീശൻ,കെ.ഷൺമുഖൻ,വിജയ മുരളീകൃഷ്ണൻ,പ്രസന്ന മുരളി,ഗീതാ കാർത്തികേയൻ,ബാബു കറുവള്ളി',ടി.വി.വിക്രമൻ നായർ,ജി.മണിയൻ,സി.പുഷ്പജൻ,കെ.കമലമ്മ,റജി പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.ജി.ഉദയപ്പൻ സ്വാഗതവും അനിലാ ബോസ് നന്ദിയും പറഞ്ഞു.