മാവേലിക്കര : ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ 41 ദിവസം നീണ്ടുനിൽക്കുന്ന മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവം ഒരു മാസം പിന്നിട്ടു. മുപ്പതാം ദിവസം നടന്ന സാംസ്കാരിക സദസ്സ് ജനം ടി.വി. ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. ഗീതാ ഗോപാലകൃഷ്ണൻ അധ്യക്ഷയായി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. എ.രേണുക, ജി.ജയകുമാരി എന്നിവർ സംസാരിച്ചു.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് ഋഷഭഗീത മുതൽ പിംഗളാഗീത, മങ്കിഗീത വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. മഹാഭാരതത്തിലെ വിശാല മാനവികത എന്ന വിഷയത്തിൽ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് നടക്കുന്ന കലാസന്ധ്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ കലാ പരിപാടികൾ നടക്കും.