ചാരുംമൂട് : മലയാളം സർഗവേദിയുടെ ആഭിമുഖ്യത്തിൽ കരിമുളയ്ക്കൽ മാസ്റ്റേഴ്സ് കോളേജിൽ വെച്ച് എസ് കെ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജ്ഞാനപീഠം അവാർഡ് നേടിയ മഹാകവി അക്കിത്തത്തെ അഭിനന്ദിച്ചു. ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. വള്ളികുന്നം ഖാലിബ്, ചാരുംമൂട് രാധാകൃഷ്ണൻ , കറ്റാനം ഓമനക്കുട്ടൻ പുലിമേൽ കെ എൻ രാമചന്ദ്രൻ, കുറ്റിപ്പുറം ഗോപാലൻ, ജഗദീശൻ എന്നിവർ സംസാരിച്ചു.