tv-r

അരൂർ: അരൂർ -ഇടക്കൊച്ചി പാലത്തിൽ നിന്ന് കൈതപ്പുഴ കായലിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. എറണാകുളം പെരുമ്പടപ്പ് കടകത്തകത്ത് വീട്ടിൽ കെ.വൈ.നൗഷാദ് (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പാലത്തിൽ നിന്ന് ചാടിയത്. മത്സ്യതൊഴിലാളികളും അരൂർ ഫയർഫോഴ്സും ചേർന്ന് കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഭാര്യ: സൈന. മക്കൾ:നവാസ്, നസ്റിൻ, നിയാസ്. മരുമക്കൾ:ആയിഷ , ഫൈസൽ.