മാരാരിക്കുളം: ചെത്തി ഹാർബറിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്ന് ധനമന്ത്റി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.വേൾഡ് മലയാളി ഫെഡറേഷൻ മാരാരിക്കുളം സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ നടപ്പാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി ഫെഡറേഷന്റെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.രാജു കളത്തിൽ,ഫാ.നെൽസൺ പാനേഴത്ത്,ഡി.പ്രിയേഷ്‌കുമാർ,എസ്.എസ്.സുനിൽ എന്നിവർ സംസാരിച്ചു.