tv-r

തുറവൂർ: ദേശീയ പാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ രണ്ട് കാറുകൾ നിയന്ത്രണം തെറ്റി മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചേ നാലിന് പൊന്നാം വെളി പാലത്തിലായിരുന്നു ആദ്യ അപകടം. കൊച്ചിയിൽ നിന്നു ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ പാലത്തിന്റെ കൈവരിയുടെ ഒരു വശം ഇടിച്ചു തകർത്തു 20 അടി താഴ്ചയിലേക്കു തകിടം മറിഞ്ഞാണ് നിന്നത്. തോടിന്റെ കരിങ്കൽ ഭിത്തിയിലുടക്കി നിന്നതിനാൽ കാർ വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ടു. തുറവൂർ ബസ് സ്റ്റോപ്പിന് തെക്കുവശം നിയന്ത്രണം തെറ്റിയ കാർ മീഡിയനിലെ വിളക്കു കാൽ ഇടിച്ചു തകർത്ത ശേഷം മറിഞ്ഞതാണ് രണ്ടാമത്തെ അപകടം . ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം യൂണിയൻ ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി ശങ്കർ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത് .