ആലപ്പുഴ: ദേശീയ പൗരത്വപട്ടിക തയ്യാറാവുന്നതിനു മുന്നോടിയായി പണിയുന്ന തടങ്കൽ പാളയത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ നിന്നു മടങ്ങിവരാൻ സാധ്യതയുള്ള ലക്ഷക്കണക്കിന് ഹിന്ദുക്കളെ പാർപ്പിക്കാൻ അഭയാർത്ഥി ക്യാമ്പുകൾ കൂടി തുറക്കേണ്ടി വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ആർ.വൈ.എഫ് അഖിലേന്ത്യസെക്രട്ടറി ജി.പ്രിയദേവ് പറഞ്ഞു. ആർ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൂടിയ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വൈ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജുതെന്നടി,എസ്.എസ്.ജോളി,ഉണ്ണിപ്രസാദ്,സുമേഷ് മോഡിയിൽ,തമ്പി ജോസഫ്,പി.അരുൺ കുമാർ എന്നിവർ സംസാരിച്ചു.