ആലപ്പുഴ: കാർഷിക കടത്തിന്മേലുള്ള മോറട്ടോറിയത്തിന്റെ കാലാവധി 2020 ഡിസംബർ 31 വരെ നീട്ടണമെന്ന് കേരളസംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, സിബി കല്ലുപാത്ര, ജോർജ് തോമസ് ഞാറക്കാട്ട്, പി.റ്റി. രാമചന്ദ്രൻ നായർ, അബ്ദുൾ മജീദ്, രാജൻ മേപ്രാൽ, ജോമോൻ കുമരകം, സാജൻ മേപ്പാടം, എം.കെ. പരമേശ്വരൻ, ഡേവിസ് മാത്യു കുന്ദംകുളം എന്നിവർ പങ്കെടുത്തു.