ആലപ്പുഴ: കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാർഷികമായ ഇന്ന് സി.പി.ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ ഇരു ചക്ര വാഹന റാലിയും 1000 കേന്ദ്രങ്ങളിൽ പതാക ഉയർത്തലും നടത്തും. രാവിലെ 9 ന് ആലപ്പുഴ ടി.വി സ്മാരകത്തിന് മുന്നിൽ പി.കെ.മേദിനി പതാക ഉയർത്തും. സംസ്ഥാന എക്‌സി അംഗങ്ങളായ ടി.പുരുഷോത്തമൻ,പി.പ്രസാദ് എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു.