ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്താകമാനം നടക്കുന്ന ബഹുജന
തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി അമ്പലപ്പുഴ താലൂക്കിലെ മുഴുവൻ മഹല്ല്/ ജമാഅത്തുകളിൽ നിന്നുള്ളവരും മ​റ്റു മത, സാമൂഹ്യ സംഘടനകളിൽ നിന്നുള്ളവരും ഉൾപ്പെടുന്ന വമ്പിച്ച പ്രതിഷേധ റാലി ആലപ്പുഴ ലജ്നത്തുൽ
മുഹമ്മദിയ്യായുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് നാലിന് നടക്കും.

കളർകോട് ബൈപ്പാസിൽ നിന്നാരംഭിച്ച് നഗരചത്വരത്തിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം
ജസ്റ്റിസ്. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.
എ. എം.ആരിഫ് എം. പി, ഡോ. സെബാസ്റ്റ്യൻ പോൾ,ഡി. സുഗതൻ, പി.പ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും.