പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള പoനോപകരണ വിതരണം പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ സത്യൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഷീല കാർത്തികേയൻ, രാജേഷ് വിവേകാനന്ദ, ഷിബു, സുനിത കൃഷ്ണകുമാർ, ചന്ദ്രമതി രമേശൻ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് ഇൻസ്പെക്ടർ പൊന്നമ്മ പദ്ധതി വിശദീകരിച്ചു.