പൂച്ചാക്കൽ :ഇന്ത്യയുടെ മതനിരപേക്ഷത തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നതിന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ പൂച്ചാക്കൽ തെക്കേ കരയിൽ ഉപവാസം നടത്തും
അഡ്വ.ഷാനിമോൾ ഉസ്മാൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ എ.ഷുക്കൂർ, ടി.ജി.രഘുനാഥൻ പിള്ള, എം ആർ.രവി, ഫാ. ആന്റണി തമ്പി ,ഹക്കിം പാണാവള്ളി, കെ.വി.മേഘനാഥൻ, ദിലീപ് കണ്ണാടൻ എന്നിവർ സംസാരിക്കും