ആലപ്പുഴ : അസത്യങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് വിഘടനവാദവും വർഗീയതയും സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള സി.പി.എം - കോൺഗ്രസ് ശ്രമം ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു.യോഗത്തിൽനിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, കെ.പി. സുരേഷ് കുമാർ, മറ്റു ഭാരവാഹികളായ എൻ.ഡി.കൈലാസ്, പി. കണ്ണൻ, സജി.പി. ദാസ് എന്നിവർ സംസാരിച്ചു.