കൊല്ലം: ആറുന്മുള തെയ്‌ലമണ്ണിൽ (മല്ലപ്പള്ളി) പരേതനായ ടി.വി.മാത്യുവിന്റെയും പരേതയായ റേയ്ച്ചൽ മാത്യുവിന്റെയും മകനും കൊല്ലം കിംഗ്സ് മറൈൻ പ്രൊപ്രൈറ്ററുമായ ടി.എം.വർഗീസ് (മോനച്ചൻ, 81) നിര്യാതനായി. 50 വർഷത്തിലധികമായി കേരളത്തിലെ മത്സ്യക്കയറ്റുമതി മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
നാളെ രാവിലെ 8 മണിയ്ക്ക് ഉളിയക്കോവിൽ കിംഗ്സ് മറൈൻ കമ്പനിയിൽ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. ഭവനത്തിലെ ശുശ്രൂഷ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിക്കും. തുടർന്ന് തേവള്ളി സെന്റ് തോമസ് മാർത്തോമ്മ ഇടവകയിലും ശുശ്രൂഷ നടത്തിയശേഷം പോളയത്തോട് മാർത്തോമ്മ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ഏലിയാമ്മ വർഗീസ്. മക്കൾ: മനോജ് വർഗീസ് (കിംഗ്സ് മറൈൻ), ഡോ.വിനോദ് വർഗീസ് (അബുദാബി), വിനിത വർഗീസ് (യു.എസ്.എ). മരുമക്കൾ: ഈവാ വർഗീസ്, ഡോ. രശ്മി വർഗീസ്, ജോർജ് വർഗീസ്. സഹോദരങ്ങൾ: മുൻമന്ത്രി ബേബി ജോണിന്റെ ഭാര്യ അന്നമ്മ ബേബിജോൺ, ലീലാമ്മ വർഗീസ് (അടൂർ), ഡേയ്‌സി തോമസ് (യു.എസ്.എ). ദീർഘകാലം കേരള സീ ഫുഡ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കൊല്ലം തേവള്ളി സെന്റ് തോമസ് മാർത്തോമ്മ ഇടവക വൈസ് പ്രസിഡന്റ്, ക്വയിലോൺ അത്‌ലറ്റിക് ക്ലബ് പ്രസിഡന്റ്, റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ പ്രസിഡന്റ്, ഉപാസന നഗർ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.