തുറവൂർ: ഭർത്താവുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ മാല, ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു കടന്നു. പട്ടണക്കാട് കോയിത്തുരുത്ത് വീട്ടിൽ കരീഷിന്റെ ഭാര്യ കവിതയുടെ (34) മൂന്നരപ്പവന്റെ മാലയാണ് കവർന്നത്. ദേശീയ പാതയിൽ പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക്ക് സ്കൂളിനു സമീപം കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബൈക്കിന്റെ പിന്നിലിരുന്ന കവിതയുടെ മാല പുറകിലൂടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ച് കടന്നത്. പട്ടണക്കാട് പൊലിസ് കേസെടുത്തു.