ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിലെ മാർകഴി ഉത്സവം ഇന്ന് മുതൽ 10 വരെ നടക്കും. ഇന്ന് രാവിലെ 11.20ന് കൊടിയേറ്റ്. വൈകിട്ട് 6.30ന് സംഗീതോത്സവം ഉദ്ഘാടനം തന്ത്രി ദേവൻ സനൽ നാരായണൻ നമ്പൂതിരി നിർവ്വഹിക്കും. ഇന്നും നാളെയും ശനി, ബുധൻ വൈകിട്ട് 6.45ന് സംഗീത സദസ്, 3നും 5നും വൈകിട്ട് 6.45ന് ഭജൻസ്, 6ന് വൈകിട്ട് 6.45ന് നാദസ്വര കച്ചേരി, 7ന് വൈകിട്ട് 6.45ന് വയലിൻ സോളോ, 9ന് വൈകിട്ട് 6.45ന് കർണ്ണാട്ടിക് ഫ്യൂഷൻ, 10ന് രാവിലെ 9.30ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 5ന് തിരുവാതിരകളി.