മാവേലിക്കര : അധികാരസ്ഥാനങ്ങളിൽ ആർ.എസ്.എസുകാരെ ഉപയോഗിച്ച് ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഇന്നത്തെ ഭരണകർത്താക്കൾ ശ്രമിക്കുന്നതെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.ഇ.ഇസ്മയിൽ അഭിപ്രായപ്പെട്ടു. തെക്കേക്കര പഞ്ചായത്തിലെ സി.പി.ഐ നേതാവായിരുന്ന ജി.സുരേഷ് കുമാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ തെക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.അനിൽ കുമാർ അധ്യക്ഷനായി. എം.ഡി.ശ്രീകുമാർ, കെ.അശോക് കുമാർ, റ്റി.രവീന്ദ്രൻ ,കെ രാജേഷ്, ബി.ഷിബു ,ജിജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.