v-muraleedharan
V MURALEEDHARAN

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടും ദീർഘവീക്ഷണമില്ലാത്ത സമീപനവുമാണ് കോസ്റ്റ് ഗാർഡ് അക്കാഡമി നഷ്ടമാക്കിയതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നിർദ്ദിഷ്ട പദ്ധതിക്കായി ചതുപ്പ് നിലമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയത്. അവിടെ നിർമ്മാണം നടത്താൻ കഴിയില്ലെന്നും പകരം സ്ഥലം കണ്ടെത്തണമെന്നും കഴിഞ്ഞ നാലു വർഷമായി കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം തയ്യാറായില്ല. കോസ്റ്റൽ അക്കാഡമി വിഷയം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം പ്രതിരോധ മന്ത്രി നിർമല സീതാരാമനെ കണ്ടപ്പോൾ പകരം സ്ഥലം ഏറ്റെടുത്തു നൽകിയാൽ അക്കാഡമി അഴീക്കലിൽ തന്നെ നിലനിറുത്താനുള്ള നടപടികൾ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയതാണ്. കേന്ദ്ര നിർദ്ദേശത്തോട് നിഷേധാത്മക നിലപാടാണ് സംസ്ഥാന സർക്കാർ നാളിതുവരെ സ്വീകരിച്ചത്. ഈ വസ്തുതകളൊക്കെ മറച്ചു വച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ഇപ്പോൾ പഴിചാരുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.