bhinnaaward
ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ പുരസ്‌കാരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്നും മന്ത്രി കെ. കെ. ശൈലജ ടീച്ചറും സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറും ചേർന്ന് ഏറ്റുവാങ്ങുന്നു

ന്യൂഡൽഹി: ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള 2019 ലെ ദേശീയ പുരസ്‌കാരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജയും സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറും ഏറ്റുവാങ്ങി. ഭിശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനും സംസ്ഥാനം നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.

കാഴ്ച പരിമിതിയിൽ മികച്ച വനിതാ ജീവനക്കാരുടെ വിഭാഗത്തിൽ ബേബി ഗിരിജ, പുരുഷ വിഭാഗത്തിൽ ബാലൻ പൂത്തേരി, മികച്ച സർഗാത്മക ഭിന്നശേഷി വനിതയായി എസ്. കണ്മണി, പുരുഷ വിഭാഗത്തിൽ ആർ. രാകേഷ് കുമാർ, മൾട്ടിപ്പിൾ ഡിസബിലിലിറ്റി വിഭാഗത്തിൽ സി. പ്രശാന്ത് എന്നിവരും കേരളത്തിന് പുറത്ത് താമസിക്കുന്ന് നിരവധി മലയാളികളും അവാർഡുകൾ ഏറ്റുവാങ്ങി.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന നൂതന പദ്ധതികൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് 4 ശതമാനം ജോലി സംവരണം ഏർപ്പെടുത്തി. ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, നിപ്മർ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നു

അനുയാത്ര, സാമൂഹ്യപുന:രധിവാസം, പരിരക്ഷ ,, ക്ഷേമം, സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ് ടെക്‌നോളജി തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നു. . സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ 16 ഓളം ക്ഷേമ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.