ന്യൂഡൽഹി: പൊതുവിതരണ സംവിധാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ പാർലമെൻറ് മാർച്ച് നടത്തി. ആൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടന്ന ധർണ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
ഗോഡൗണുകളിൽ മുമ്പില്ലാത്തവിധം ധാന്യങ്ങൾ കെട്ടിക്കിടക്കുമ്പോഴും സംസ്ഥാനങ്ങൾക്ക് വിതരണത്തിന് പര്യാപ്തമായ വിഹിതം നൽകാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.എം ആരിഫ്, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ മാർച്ചിൽ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എംപി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരിനു പതാക കൈമാറി.