ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിൻറെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെൻറ് എടുത്ത കേസിലാണ് ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് വിധി പറയുക. നേരത്തെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നു. ആഗസ്റ്റ് 21നാണ് ചിദംബരം അറസ്റ്റിലായത്.