loksabha

ന്യൂഡൽഹി: കപ്പൽ പൊളിക്കൽ വ്യവസായത്തിന് കരുത്തു പകരാനും പരിസ്ഥിതി സൗഹൃദം ഉറപ്പിക്കാനുമുള്ള ബിൽ ലോക്‌സഭ പാസാക്കി. കപ്പലുകളിൽ അപകടകരമായ വസ്‌തുക്കൾ ഉപയോഗിക്കുന്നത് തടയാനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്. കപ്പലുകളുടെ റീസൈക്ളിംഗിന് മേൽനോട്ടം വഹിക്കാൻ ദേശീയ അതോറിട്ടി രൂപീകരിക്കും. . .

ലോകത്ത് കപ്പൽ പൊളിക്കൽ വ്യവസായത്തിൽ മുന്നിലുള്ള ഇന്ത്യയിൽ പുതിയ നിയമം കൂടുതൽ തൊഴിൽ അവസരങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ഷിപ്പിംഗ് മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

അതേസമയം ,ബിൽ തീരദേശ പരിസ്ഥിതി തകിടംമറിക്കുന്നതും മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാക്കുന്നതുമാണ്. ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. വൻകിട വ്യവസായികളുടെ താൽപ്പര്യാർത്ഥമാണ് ബിൽ പാസാക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താൻ ഉതകുന്ന വ്യവസ്ഥകൾ നിയമത്തിൽ ഉണ്ടാകണമെന്ന് എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.