ന്യൂഡൽഹി: കേരളത്തിൽ രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി 120 ബി.ജെ.പി,ആർ.എസ്.എസ് പ്രവർത്തകരെ കമ്മ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പറഞ്ഞു. രാജ്യസഭയിൽ എസ്.പി.ജി ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. . ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇടത് എം.പിമാർ ഇറങ്ങിപ്പോയി.
എസ്.പി.ജി സുരക്ഷ ഒഴിവാക്കിയത് ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് ബില്ലിലെ ചർച്ചയിൽ ഇടത് എം.പിമാരായ കെ.കെ രാഗേഷും ബിനോയ് വിശ്വവും ആരോപിച്ചു.. ഇതിനുള്ള മറുപടിയയാണ് അമിത് ഷാ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞത്. ഇടതുപാർട്ടികൾക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രവർത്തകരും രാഷ്ട്രീയസംഘർഷത്തിൽ കൊല്ലപ്പെട്ടതായി ഇടത് എം.പിമാർ ചൂണ്ടിക്കാട്ടി.കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും ഭരിച്ചപ്പോഴെല്ലാം ബി.ജെ. പി പ്രവർത്തകർ കൊല്ലപ്പെട്ടതായി അമിത് ഷാ പറഞ്ഞു.