ന്യൂഡൽഹി: പുനലൂർ, തെന്മല കഴുതുരുട്ടി, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ റെയിൽവേ ലൈനിനു സമീപം താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടി നിറുത്തിവയ്ക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ ലോക് സഭയിൽ ആവശ്യപ്പെട്ടു. റെയിൽവേ ലൈനിന് സമീപം തലമുറകളായി താമസിക്കുന്ന വരെയാണ് നടപടികൾ പാലിക്കാതെ ഒഴിപ്പിക്കാൻ റെയിൽവേ നോട്ടീസ് നൽകിയിരിക്കുന്നത്. റവന്യു ഭൂമിയാണോ റെയിൽവേ ഭൂമി ആണോ എന്ന തർക്കം നിലനിൽക്കുന്ന സ്ഥലത്ത് താമസിക്കുന്നവരുടെ അവകാശത്തെ സംബന്ധിച്ച് സംസ്ഥാന റവന്യു അധികാരികൾ പരിശോധന നടത്തുകയാണ്.നിയമവിരുദ്ധമായ ഒഴിപ്പിക്കൽ നടപടികൾ നിറുത്തിവെക്കാൻ സത്വര നടപടി സ്വീകരിക്കണം. എം.പി ആവശ്യപ്പെട്ടു.