kodikkuniil-suresh

ന്യൂഡൽഹി: രാജ്യത്ത് പ്രീപെയ്ഡ് മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തിയ മൊബൈൽ സേവന ദാതാക്കളുടെ നടപടി അങ്ങേയറ്റം ജനദ്രോഹ പരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്‌സഭയിൽ ശൂന്യവേളയിൽ പറഞ്ഞു. പ്രമുഖ മൊബൈൽ സേവന ദാതാക്കളായ വോഡാഫോൺ, ഐഡിയ, എയർടെൽ, റിലയൻസ് ജിയോ എന്നിവയുടെ കാൾ നിരക്കുകൾ 40 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്. ഇതിനെതിരെ പ്രതികരിക്കാതെ നിലകൊള്ളുന്ന ബി.ജെ.പി സർക്കാരിന്റെ കുറ്റകരമായ മൗനം, കോർപ്പറേറ്റ് അനുകൂല, ജനവിരുദ്ധ രാഷ്ട്ര കുത്തകൾക്ക് സ്തുതി പാടുന്ന സർക്കാരിന്റെ നയങ്ങളെയാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജനങ്ങൾ വിലക്കയറ്റം മൂലം നിത്യോപയോഗ വസ്തുക്കൾ പോലും ഒഴിവാക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെട്ട് മൈബൈൽ കോൾ നിരക്ക് വർദ്ധനവ് പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.