murder
All 4 Accused In Rape, Murder Of Telangana Vet Killed In Encounter,

ന്യായമായ വിചാരണകൂടാതെ വെടിവെച്ചുകൊല്ലാനാണെങ്കിൽ നിയമവ്യവസ്ഥയുടെ പ്രസക്തിയെന്താണ്.

പ്രതികളെ വെളിവെച്ചുകൊന്നത് അപകടകരമായ കീഴ്വഴക്കമുണ്ടാക്കും. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല.

മേനകാഗാന്ധി എം.പി,

മുൻ കേന്ദ്രവനിതാ ശിശുക്ഷേമമന്ത്രി

ഹൈദരാബാദ്, ഉന്നവോ വിഷയങ്ങളിൽ ജനങ്ങൾ രോഷത്തിലാണ്. പ്രതികളെ വെടിവെച്ചുകൊന്നതിൽ ജനങ്ങൾ ആഹ്ലാദിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. നിയമവ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്താൻ എല്ലാസർക്കാരുകളും യോജിച്ച് പ്രവർത്തിക്കണം

-അരവിന്ദ് കേജ്‌രിവാൾ
ഡൽഹി മുഖ്യമന്ത്രി


തെലുങ്കാന പൊലീസ് നീതി നടപ്പാക്കി. അതീവ സന്തുഷ്ടയാണ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കരുത്. കഴിഞ്ഞ ഏഴുവർഷമായി ഞാൻ നീതിക്കായി അലയുകയാണ്. നിർഭയകേസിലെ പ്രതികളെ ഉടൻതന്നെ തൂക്കിലേറ്റണം


-നിർഭയയുടെ അമ്മ

നിയമവിരുദ്ധ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ പരിഹാരമല്ല. നീതിയെന്നത് പ്രതികാരം വീട്ടലാകരുത്.

സീതാറാം യെച്ചൂരി
സി.പി.എം ജനറൽ സെക്രട്ടറി


വിശദാംശങ്ങൾ പുറത്തുവരുന്നത് വരെ അപലപിക്കരുത്. പക്ഷേ നീതിവ്യവസ്ഥയുള്ള സമൂഹത്തിൽ എക്സ്ട്രാ ജുഡിഷ്യൽ കൊലപാതകങ്ങളെ അംഗീകരിക്കാനാകില്ല

-ശശിതരൂർ

കോൺഗ്രസ്

പ്രതികൾക്ക് വധശിക്ഷ തന്നെ വേണം. പക്ഷേ അത് നീതിവ്യവസ്ഥയിലൂടെ ആകണം. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെയെ പുറത്തുവരൂ

രേഖാശർമ്മ

ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ


തെലുങ്കാന പൊലീസ് നടപടി അഭിനന്ദനാർഹമാണ്. യു.പി,ഡൽഹി പൊലീസുകൾ മാറേണ്ടതുണ്ട്. യു.പിയിൽ ജംഗിൾരാജാണ് നടക്കുന്നത്.

മായാവതി

ബി.എസ്.പി അദ്ധ്യക്ഷ