kuwj-v-muralidhran
പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ പ്രവർത്തന ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ നിർവ്വഹിക്കുന്നു. സംസ്ഥാന സർക്കാർ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പ4ത്ത് സമീപം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തൊഴിൽ ചട്ടങ്ങൾ പരിഷ്‌കരിക്കുമ്പോൾ മാദ്ധ്യമ പ്രവർത്തകരുടെ ആശങ്ക കണക്കിലെടുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ പ്രവർത്തന ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന അഭിപ്രായം സർക്കാരിനില്ല. മാദ്ധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും രണ്ടാണ്. മറ്റു മേഖലകളിൽ വരുന്ന മാറ്റത്തിനു മാദ്ധ്യമങ്ങളും വിധേയമാവേണ്ടി വരും. മാദ്ധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വം മനസിലാക്കി തൊഴിൽ സുരക്ഷ ഉറപ്പു വരുത്തും. നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാവണം. അതിനുള്ള ചുമതലയും പ്രതിബദ്ധതയും സർക്കാരിനുണ്ട്. അതേസമയം അവർ കൈകാര്യം ചെയ്യുന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്ന വാർത്തകളാവണമെന്നും മന്ത്രി പറഞ്ഞു.

മത്സരത്തിന്റെ കാലത്ത് മാധ്യമപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യാതിഥിയായ കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി എ.സമ്പത്ത് പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം പ്രസിഡന്റ് മിജി ജോസ്, സെക്രട്ടറി സിദ്ദീഖ് കാപ്പൻ, ട്രഷറർ ലിജോ വർഗീസ് എന്നിവരും സംസാരിച്ചു.