sonia
sonia

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നത്തെ ജന്മദിനാഘോഷം ഉപേക്ഷിച്ചു. ഉന്നാവോ അടക്കമുള്ള പീഡനസംഭവങ്ങളിലും സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതിലും ദുഃഖവും ആശങ്കയും രേഖപ്പെടുത്തിയാണ് ജന്മദിനാഘോഷം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇന്നാണ് സോണിയയുടെ 73ാം ജന്മദിനം.

2014 ൽ ജമ്മു കാശ്‌മീരിലെ ഭീകരാക്രമണത്തിന്റെയും ഛത്തീസ്ഗഡിലെ നക്സൽ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ നിര്യാണത്തെത്തുടർന്ന് 2013 ലും സോണിയ ജന്മദിനം ആഘോഷിച്ചിരുന്നില്ല.