ന്യൂഡൽഹി: ഹൈദരാബാദിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ വെടിവച്ചുകൊന്ന തെലുങ്കാന പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി കേൾക്കുക. സമാനവിഷയം തെലുങ്കാന ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയെങ്കിലും ഹർജി നാളെ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.