bs-thirumeni
photo

ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ബി.എസ്. തിരുമേനിയെ നിയമിക്കാൻ സുപ്രീംകോടതി നിർദേശം. സംസ്ഥാന സർക്കാർ കൈമാറിയ പട്ടികയിൽ നിന്നാണ് തിരുമേനിയുടെ പേര് തിരഞ്ഞെടുത്തത്. നിലവിൽ പഞ്ചായത്ത് ഡയറക്ടറാണ് ബി.എസ്. തിരുമേനി.

കമ്മിഷണർ നിയമനത്തിന് ഹൈക്കോടതി അംഗീകാരം വേണമോ എന്നതിൽ സുപ്രീംകോടതി തീരുമാനം ഉണ്ടാകും വരെയാണ് നിയമനം. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഹർജി അടുത്ത മാർച്ച് 17ന് വീണ്ടും പരിഗണിക്കും. നിലവിലെ കമ്മിഷണർ എം.ഹർഷന് അധിക ചുമതലകളുള്ളതിനാലാണ് പുതിയ കമ്മിഷണറെ നിയമിക്കുന്നത്. ദേവസ്വം കമ്മിഷണർ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് അഡിഷണൽ സെക്രട്ടറിയായ എം. ഹർഷൻ സർക്കാരിന് കത്തു നൽകിയിരുന്നു.