ന്യൂഡൽഹി: അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാൻ 5 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് നൽകാനുള്ള ഉത്തരവിനെതിരെ ഹിന്ദു മഹാസഭ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. തർക്ക സ്ഥലത്തുണ്ടായിരുന്ന നിർമ്മിതി പള്ളിയാണെന്നതിന് തെളിവില്ല. അതിനാൽ പള്ളിക്കായി സ്ഥലം നൽകേണ്ടതില്ല. പൊതുസ്ഥലം പള്ളി നിർമ്മിക്കാൻ വിട്ടുനൽകുന്നത് മതേതര സങ്കല്പത്തിനെതിരാണെന്നും ഹർജിയിൽ പറയുന്നു. ബാബ്റി പള്ളിക്കെതിരെ വിവിധ കാലഘട്ടങ്ങളിലുണ്ടായ ആക്രമണവും പള്ളി തകർക്കലും ഗുരുതര നിയമ ലംഘനമാണെന്ന വിധിയിലെ പരാമർശവും ഹിന്ദുമഹാസഭ ചോദ്യം ചെയ്തിട്ടുണ്ട്.