unnao

ന്യൂഡൽഹി: മുൻ ബി.ജെ.പി. എം.എൽ.എ കുൽദീപ് സംഗ് സെൻഗർ ഉൾപ്പെട്ട ഉന്നാവ പീഡനക്കേസിന്റെ വിധി ഡൽഹി ഹൈക്കോടതി 16ന് പ്രഖ്യാപിക്കും.ജില്ലാ ജഡ്ജി ദർമേശ് ശർമ്മയാകും വിധി പറയുക. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം കഴിഞ്ഞ ആഴ്ച സി.ബി.ഐ. സമർപ്പിച്ചിരുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കാൻ കോടതി നീട്ടിനൽകിയ സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത് . അതേസമയം, ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനും ഡൽഹിയിൽ താമസിക്കാൻ ഒരാഴ്ചയ്ക്കകം വാടക വീട് ഒരുക്കുമെന്ന് ഡൽഹി വനിതാ കമ്മിഷൻ പ്രത്യേകകോടതിയെ അറിയിച്ചു. കുടുംബത്തിന് വീട് വാടകയ്ക്ക് നൽകാൻ ഉടമകൾ തയാറാകാത്തതിനെ തുടർന്നാണ്‌കോടതി കമ്മിഷന്റെ സഹായംതേടിയത്. നിലവിൽ ചികിൽസ കഴിഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ട പെൺകുട്ടി കുടുംബത്തിനൊപ്പം എയിംസ് ആശുപത്രിയിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്.