ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി- പട്ടികവർഗ സംവരണം പത്തു വർഷത്തേക്കു കൂടി നീട്ടുന്ന ഭരണഘടനാ ഭേദഗതി ലോക്‌സഭ പാസാക്കി. ആരും എതിർക്കാതിരുന്ന ഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 352 പേർ വോട്ട് ചെയ്തു.
എഴുപത് വർഷമായി തുടരുന്ന സംവരണത്തിന്റെ കാലാവധി ജനുവരി 25ന് അവസാനിക്കുകയാണ്. അതേസമയം, ആംഗ്ലോ ഇന്ത്യൻ സംവരണ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ബില്ല് മൗനം പാലിക്കുന്നു. കാലാവധി നീട്ടിയില്ലെങ്കിൽ ലോക്‌സഭയിലും നിയമസഭകളിലുമുള്ള ആംഗ്ലോ ഇന്ത്യൻ സംവരണം ജനുവരി 25 ന് അവസാനിക്കും. ഇക്കാര്യമുന്നയിച്ച് ബില്ലിന്റെ ചർച്ചാ വേളയിൽ പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തി.
2011ലെ സെൻസസ് പ്രകാരം രാജ്യത്താകെ 296 ആംഗ്ലോ ഇന്ത്യൻ വംശജരേ ഉള്ളൂവെന്ന്
കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിന് ഇടയാക്കി. കേരളത്തിൽ നിന്ന്
ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് വിമർശനം ഉന്നയിച്ചത്.
2017ലെ കണക്കനുസരിച്ച് കേരളത്തിൽ മാത്രം 80,000 ത്തോളം ആംഗ്ലോ ഇന്ത്യക്കാരുണ്ടെന്നും ഇവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
രാജ്യസഭയിൽ ഡെറിക്
545 അംഗ ലോക്ടസഭയിൽ രണ്ടു സീറ്റാണ് ആംഗ്ലോ ഇന്ത്യൻ സംവരണം. തലശ്ശേരി സ്വദേശി റിച്ചാർഡ് ഹേയും, ബംഗാളിൽ നിന്നുള്ള നടൻ ജോർജ് ബേക്കറുമായിരുന്നു കഴിഞ്ഞ സഭയിലെ ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് അംഗങ്ങൾ. ഈ ലോക്‌സഭയിലേക്കുള്ള ആംഗ്ളോ ഇൻഡ്യൻ നാമനിർദ്ദേശം ഇതുവരെ നടത്തിയിട്ടില്ല. രാജ്യസഭയിൽ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ ആംഗ്ലോ ഇന്ത്യനാണ്.
-