water

ന്യൂഡൽഹി: ജലം സംസ്ഥാന പട്ടികയിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാൻ ഉദ്ദേശമില്ലെന്ന് ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് രാജ്യസഭയിൽ പറഞ്ഞു. ജലം സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട വിഷയമാണെന്നും അതിൽ ഇടപെടാൻ സർക്കാരിന് താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.ജലത്തെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ചർച്ചയിൽ സി.പി.എമ്മിലെ കെ.കെ രാഗേഷ് പറഞ്ഞു. നദീജലത്തെ ചൊല്ലി നിരവധി സംസ്ഥാനങ്ങൾക്കിടയിൽ തർക്കമുണ്ട്. ഈ അവസരം ഉപയോഗിച്ച് ജലം കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റരുത്. രാജ്യം കടുത്ത ജലക്ഷാമം അഭിമുഖീകരിക്കുകയാണെന്നും അടിയന്തരമായി ആവശ്യമായ നടപടിക

ളെടുക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.