rape-case

ന്യൂഡൽഹി :സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ ജനപ്രതിനിധികളും ഒട്ടും പിന്നിലല്ല. നിലവിൽ 76 ജനപ്രതിനിധികൾ (58 എം.എൽ.എമാരും 18 എം.പിമാരും)​ ഇത്തരം കേസുകളിൽ പ്രതികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മൂന്ന് എം.പിമാരും ആറ് എം.എൽ.എമാരും മാനഭംഗക്കേസിൽ ഉൾപ്പെട്ടവരാണ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരം കേസുകളിൽ ഉൾപ്പെട്ട 572 പേരാണ് ലോക് സഭാ,,​നിയസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത്. 756 എം.പിമാരും 4,063 എം.എൽ.എമാരും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പഠനവിധേയമാക്കിയത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്ത്രീ പീഡന പരാതികളിൽപ്പെട്ട എം.പിമാരുടെ എണ്ണത്തിൽ 850 ശതമാനം വർദ്ധനയുണ്ടായി പീഡനക്കേസുകളിൽപ്പെട്ട 66 പേർക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി.ജെ.പി. ലോക് സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിക്കാൻ അവസരം നൽകിയത്. കോൺഗ്രസ് 46 പേർക്കും ബി.എസ്.പി 40 പേർക്കും അവസരം നൽകി.

സ്ത്രീ പീഡനക്കേസിൽപ്പെട്ട ജനപ്രതിനിധികൾ

ബി.ജെ.പി -21

കോൺഗ്രസ് -16

വൈ.എസ്.ആർ.സി.പി. - 7

ബി.ജെ.‌ഡി - 6

എ.ഐ.ടി.സി. -5

ടി.ആർ.എസ് -4

ഐ.എൽ.‌ഡി - 3

ഡി.എം.കെ - 2

എൻ.സി.പി -2

ശിവസേന-2

ആർ.ജെ.ഡി. -2