antony

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ദേശീയ സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബിൽ മത്സ്യത്തൊഴിലാളികൾക്ക് എതിരാണെന്നും തീരദേശ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു . ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിന് പകരം അവരുടെ മേൽ പുതിയ സെസ്സ് ചുമത്താനാണ് കേന്ദ്രം മുതിർന്നിരിക്കുന്നത്.