sabarimala-women-entry

ന്യൂഡൽഹി :ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്ന മുൻ ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ എന്നിവർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരള പൊലീസിന്റെ നടപടി നിറുത്തി വയ്ക്കാൻ നിർദ്ദേശിക്കുക,. യുവതി പ്രവേശനം തടയുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുക തുടങ്ങി . അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് അഭിഭാഷകനായ പ്രശാന്ത് പദ്മനാഭൻ മുഖേന ഹർജി നൽകിയത്. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനോട് അജ്ഞത നടിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്നും ഹർജിയിൽ പറയുന്നു