ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കണ്ട ഏറ്റവും വലിയ വിലകയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ നവംബറിൽ മാത്രം ഭക്ഷ്യവസ്തുക്കളുടെ വില 5.54 ശതമാനമായി ഉയർന്നു. 2018 ൽ ഇത് 2.33 ശതമാനം മാത്രമായിരുന്നു. ഉപഭോക്തൃ വില സൂചിക പ്രകാരം ഒക്ടോബറിലെ വിലകയറ്റം മുൻ വർഷങ്ങളിലേത് അപേക്ഷിച്ച് 4.62 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.