nrc

ന്യൂഡൽഹി: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മോമെൻ ഇന്ത്യാ സന്ദർശനം മാറ്റിവച്ചത് പൗരത്വബില്ലുമായി ബന്ധപ്പെട്ടല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദർശനം മാറ്റുന്നതായും ഡിസംബർ 16ന്റെ ബംഗ്ലാദേശ് വിജയദിനവുമായി ബന്ധപ്പെട്ടാണെന്നും ബംഗ്ലാദേശ് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. പൗരത്വബില്ലുമായി ഇതിനെ കൂട്ടിക്കെട്ടുന്നത് അനാവശ്യമാണ്. ബംഗ്ലാദേശ് സർക്കാർ മതന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നുണ്ട്.

പൗരത്വബില്ലിനെതിരായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമർശനവും ഇന്ത്യ തള്ളിക്കളഞ്ഞു. വിമർശനം കൊണ്ട് ന്യൂനപക്ഷ പീഡനത്തിന്റെ പാപത്തിൽ നിന്ന് മോചനം കിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.