fastag-

ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ടോൾ അടയ്ക്കൽ പൂർണമായും 'ഫാസ്ടാഗ് ' വഴിയാക്കുന്നത് ഒരു മാസത്തേക്കു കൂടി (ജനുവരി 15 വരെ) നീട്ടി. ഇന്നു മുതൽ ഭാഗികമായി നടപ്പാക്കി തുടങ്ങും.

ഒരു ടോൾ പ്ലാസയിലെ 75 ശതമാനം ലൈനുകളിൽ ഫാസ്ടാഗ് വഴി ഇടപാട് നടത്തണം. 25 ശതമാനത്തിൽ തത്കാലം നിലവിലെ രീതി തുടരാമെന്നും ഗതാഗത മന്ത്രാലയം ദേശീയപാത അതോറിട്ടിക്ക് നിർദ്ദേശം നൽകി. ഫാസ്ടാഗ് നടപ്പാക്കാൻ 45 ദിവസം കൂടി ആവശ്യപ്പെട്ട് ദേശീയ പാത അതോറിട്ടി സമീപിച്ചതിനെ തുടർന്നാണ് തീരുമാനം.

ഫാസ്ടാഗുകളുടെ ദൗർലഭ്യം കാരണമാണ് പൂർണമായും നടപ്പാക്കുന്നത് നീട്ടിവച്ചത്. ഡിസംബർ ഒന്നു മുതൽ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് ഡിസംബർ 15 ലേക്ക് നീട്ടുകയായിരുന്നു.