ന്യൂഡൽഹി: ഡൽഹിയിൽ 1300 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒൻപത് പേരെ അറസ്റ്റ് ചെയ്തു.20 കിലോ കൊക്കെയ്നാണ് പിടിച്ചെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഇത്രയുമധികം കൊക്കെയിൻ പിടിച്ചെടുക്കുന്നത്. അഞ്ച് ഇന്ത്യക്കാരും അമേരിക്കൻ പൗരനും ഇന്തോനേഷ്യൻ പൗരനും രണ്ട് നൈജീരിയക്കാരുമാണ് അറസ്റ്റിലായത്.