ന്യൂഡൽഹി: ദേശീയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയിൽ 21 ജീവൻ രക്ഷാ മരുന്നുകൾ കൂടി ഉൾപ്പെടുത്തി ഉത്തരവിറക്കി. ഇതോടെ എലിപ്പനി, മലേറിയ, എയ്ഡ്‌സ് രോഗികൾക്കുണ്ടാകുന്ന അണുബാധകൾ, വൃക്കരോഗങ്ങൾ തുടങ്ങിയവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാകും.
ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ഉത്തരവ്. പുതുക്കിയ വിലവിവര പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും രണ്ടു വർഷമായി കെ.എം.എസ്.സി.എൽ വഴി ആവർത്തിച്ച് ദർഘാസ് ക്ഷണിച്ചിട്ടും വിതരണക്കാരെ കിട്ടാത്തവയാണ്.