missing-of-students

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അലിഗഢ് സർവകലാശാലയിൽ ഞായറാഴ്ചയുണ്ടായ പൊലീസ് നടപടിക്ക് ശേഷം 21 വിദ്യാർത്ഥികളെയും ഒരു ജീവനക്കാരനെയും കാണാതായതായി വസ്തുതാന്വേഷണ സംഘത്തിൻറെ റിപ്പോർട്ട്. കാണാതായവർ പൊലീസ് കസ്റ്റഡിയിലാണോയെന്നത് ഉറപ്പാക്കാനായിട്ടില്ല. ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്‌വർക്കിന്റെ വസ്തുതാന്വേഷണ സംഘമാണ് ക്യാമ്പസ് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.

സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽനിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് വസ്തുതാന്വേഷണ സംഘത്തിലെ അംഗമായ അഡ്വ. ഫവാസ് ഷഹീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ക്യാമ്പസിൽ കയറിയ പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചു. റബ്ബർബുള്ളറ്റുകളും പെല്ലറ്റുകളും ഉപയോഗിച്ച് വെടിവച്ചു. ടിയർഗ്യാസ് ഷെല്ലുവീണ് ഒരു വിദ്യാർത്ഥിയുടെ കൈ തകർന്നു. വിദ്യാർത്ഥികളുടെ ബൈക്കും പൊലീസ് തല്ലിത്തകർത്തു. 60 വിദ്യാർഥികൾക്ക് സാരമായി പരിക്കുണ്ടെന്നും വാർത്താസമ്മേളനത്തിൽ അഡ്വ. ഫവാസ് ഷഹീൻ പറഞ്ഞു.