ന്യൂഡൽഹി:ഇന്റർനെറ്റ് നിരോധനത്തിൽ ലോകരാജ്യങ്ങളെ 'ബഹുദൂരം' പിന്നിലാക്കി 'ഡിജിറ്റൽ ഇന്ത്യ'. ജനങ്ങളെ മെരുക്കാനുള്ള ഉപാധിയായാണ് ഇന്റർനെറ്റ് വിഛേദിക്കുന്നത്. കലാപങ്ങളും ആഭ്യന്തരയുദ്ധവും നടക്കുന്ന ഇറാൻ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ പിന്നിലാണ്.
'ഇന്റർനെറ്റ് ഷട്ട്ഡൗൺ ട്രാക്കർ' എന്ന വെബ് പോർട്ടലിന്റേതാണ് കണക്കുകൾ.
ലോകത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിൽ 67ശതമാനവും ഇന്ത്യയിലാണ്. ഇക്കൊല്ലം ഡിസംബർ 15 വരെ 95 തവണ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഇതിൽ കൂടുതലും കാശ്‌മീരിലാണ്. ആർട്ടിക്കിൾ 370 റദ്ദാക്കി 140 ദിവസമായിട്ടും കാശ്‌മീരിൽ ഇന്റർനെറ്റ് പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല.
ഇന്റർനെറ്റ് നിരോധനം
വർഷം - തവണ
2014 - 6
2015 - 14
2016 - 31
2017 - 79
2018 - 134
2019 ഇതുവരെ - 95
രാജ്യം - തവണ ( 2018 )
ഇന്ത്യ - 134
പാകിസ്ഥാൻ - 12
ഇറാക്ക് - 8
സിറിയ -8
ടർക്കി -7
ഏതോപ്യ - 5
ഇറാൻ -4
ഈജിപ്ത് - 3
കംബോഡിയ - 2
കെനിയ - 2