ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ കർശനമാക്കി.
ഇന്ന് രാംലീല മൈതാനത്ത് മോദി പങ്കെടുക്കുന്ന ബി.ജെ.പി മഹാറാലിക്കായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിക്കും ഡൽഹി പൊലീസിനും ഇന്റലിജൻസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
അടുത്തമാസം നടക്കുന്ന 71ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ കേന്ദ്രസുരക്ഷാ സേനയുടെ 48 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. 25 മുതൽ ജനുവരി 31 വരെയാണ് ക്രമീകരണം.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സരക്ഷാക്രമീകരണങ്ങൾ ഇന്റലിജൻസ് ബ്യൂറോയും സുരക്ഷാ സേനയും സംയുക്തമായാണ് നടപ്പാക്കുന്നത്.